അടിമാലി: കൊവിഡ് ആശങ്ക കണക്കിലെടുത്ത് പത്താംമൈൽമേഖലയിൽനൂറ്റഞ്ച് പേരെ ആന്റിജൻ പരിശോധന നടത്തി.ദേവിയാർ കോളനി പ്രാഥമികാരോഗ്യ കേന്ദ്രത്തിലായിരുന്നു പരിശോധന.ഇന്ന് ഇരുമ്പുപാലത്ത് ആന്റിജൻ പരിശോധന നടത്തുമെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ ഇ ബി ദനേശൻ പറഞ്ഞു.196ഓളം ആളുകൾക്കാണ് അടിമാലി പഞ്ചായത്ത് പരിധിയിൽ ഇതുവരെ കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.ഇതിൽ അൻപതോളം പേർ ഇപ്പോൾ ചികിത്സയിൽ കഴിയുന്നുണ്ട്.
ഇരുമ്പുപാലത്തിന് സമീപം പ്രവർത്തിക്കുന്ന കൊവിഡ് ട്രീറ്റ്‌മെന്റ്‌സെന്ററിന് പുറമെ വീടുകളിലും ആളുകൾ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.പഞ്ചായത്ത് പരിധിയിലെ 18,15 വാർഡുകളിലാണ് കൊവിഡ് ആശങ്ക ഉയർന്നു നിൽക്കുന്നതെന്നും ആരോഗ്യവകുപ്പുദ്യോഗസ്ഥർ അറിയിച്ചു.അടിമാലി ടൗൺ പരിധിയിലും ആളുകൾ ജാഗ്രത കൈകൊള്ളണമെന്ന നിർദ്ദേശം പൊലീസും ആരോഗ്യവകുപ്പും മുമ്പോട്ട് വയ്ക്കുന്നുണ്ട്.