rape

കട്ടപ്പന: പീഡനത്തിനിരയായ ദളിത് പെൺകുട്ടി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. കട്ടപ്പനയ്ക്കുസമീപം നരിയംപാറയിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. പതിനാറുകാരിയായ പെൺകുട്ടി വീട്ടിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

വീട്ടുകാർ ഉടൻ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. 40 ശതമാനത്തിലധികം പൊള്ളലേറ്റ പെൺകുട്ടി അപകടനില തരണം ചെയ്തു.
നരിയംപാറ സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ മനു പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് കാണിച്ച് വീട്ടുകാർ കട്ടപ്പന ഡിവൈ.എസ്.പിക്ക് പരാതി നൽകിയിരുന്നു. ഇയാൾക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണവും ആരംഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചത്. മനു ഒളിവിലാണ്. കട്ടപ്പന ഡിവൈ.എസ്.പി. എൻ.സി. രാജ്‌മോഹൻ, സി.ഐ വിശാൽ ജോൺസൺ, എസ്.ഐ സന്തോഷ് സജീവ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.