
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിൽ സ്റ്റാർട്ടപ് സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാർത്ഥികൾക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി നിർമിച്ച സ്റ്റുഡന്റ്‌സ് അമിനിറ്റീസ് കം ഇൻകുബേഷൻ കേന്ദ്രത്തിന്റ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം 27ന് ഉച്ചകഴിഞ്ഞ് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഓൺലൈനിലൂടെ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. കെ.ടി. ജലീൽ അദ്ധ്യക്ഷത വഹിക്കും.