പാലാ:കൊവിഡിന് നടുവിലും ആഘോഷമാക്കി കൊയ്ത്തുത്സവം. ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് കരനെല്ല് കൊയ്ത്തുത്സവം സംഘടിപ്പിച്ചത്. മാണി സി.കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജോസ് പ്ലാക്കൂട്ടം,മെമ്പർ ഹരിദാസ് അടമത്ര,പഞ്ചായത്ത് മെമ്പർ രൺജിത്ത് ജി മീനാഭവൻ,സൊസൈറ്റി പ്രസിഡന്റ് ഹരി, ഭാരവാഹികളായ വിജയൻ വാഴയിൽ, ഗോവിന്ദൻ തേവർകാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.