
കട്ടപ്പന: സരസ്വതി വിദ്യാപീഠത്തിൽ നവരാത്രി ആഘോഷം തുടങ്ങി. ഓരോ ദിവസവും ദേവി സങ്കൽപത്തിൽ ഒൻപത് വിദ്യാർഥിനികളെ പൂജിക്കുന്ന ചടങ്ങായ കുമാരി പൂജ വീടുകളിൽ നടന്നുവരുന്നു. കൂടാതെ ആചാര്യമാരുടെ നേതൃത്വത്തിൽ നവരാത്രി സന്ദേശവും സംഗീതാർച്ചനയും നടത്തിവരുന്നു. ഇന്നലെ വൈകിട്ട് നിശാന്ത് ശാന്തിയുടെ കാർമികത്വത്തിൽ സ്‌കൂളിലെ സരസ്വതി മണ്ഡപത്തിലും വിദ്യാർഥികളുടെ വീടുകളിലും പൂജവയ്പ്പ് ചടങ്ങുകൾ നടത്തി. മഹാനവമി ദിനത്തോടനുബന്ധിച്ച് ഇന്നും നാളെയും വൈകിട്ട് സരസ്വതി മണ്ഡപത്തിൽ ഭജന നടക്കും. വിജയദശമി ദിനത്തിൽ രാവിലെ അഞ്ചിന് ഗണപതി ഹോമം, തുടർന്ന് നിശാന്ത് ശാന്തിയുടെ കാർമികത്വത്തിൽ വിദ്യാർഥികൾ വീടുകളിൽ തയാറാക്കിയ സ്ഥലങ്ങളിൽ വിദ്യാരംഭം കുറിക്കും. രാവിലെ ഏഴുമുതൽ ഓൺലൈനിൽ വിദ്യാർഥികളും കുടുംബാംഗങ്ങളും സ്‌കൂൾ ജീവനക്കാരും പങ്കെടുക്കുന്ന വിദ്യാഗോപാല മന്ത്രാർച്ചന, തുടർന്ന് രണ്ടുമണിക്കൂർ നീണ്ടുനിൽക്കുന്ന സരസ്വതി സംഗീതാർച്ചന. കോവിഡ് നിയന്ത്രണമുള്ളതിനാൽ വിദ്യാലയത്തിൽ വിദ്യാരംഭം കുറിക്കാൻ സൗകര്യം ഒരുക്കിയിട്ടില്ല.