കോട്ടയം: സാമ്പത്തിക സംവരണം നടപ്പിലാക്കുന്ന സർക്കാർ, ഗവ. ഉദ്യോഗസ്ഥരുടെ ജാതി തിരിച്ചുള്ള പട്ടിക പ്രസിദ്ധീകരിക്കാൻ തയാറാവണമെന്ന് എസ്.എൻ. ഡി.പി യോഗം യൂത്ത്മൂവ്‌മെന്റ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. മീനച്ചിൽ യൂണിയൻ ഹാളിൽ നടന്ന യോഗം യൂത്ത് മൂവ്‌മെന്റ് കേന്ദ്രസമിതി പ്രസിഡന്റ് പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്‌മെന്റ് കേന്ദ്രസമിതി വൈസ് പ്രസിഡന്റ് സജീഷ് മണലേൽ അദ്ധ്യക്ഷനായി. സെക്രട്ടറി നെടുമങ്ങാട് രാജേഷ് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് മൂവ്‌മെന്റ് കേന്ദ്രസമിതി വൈസ് പ്രസിഡന്റ് ശ്രീജിത്ത് മേലാംങ്കോട് സംഘടനാ സന്ദേശം നൽകി. സൈബർ സേനാ കേന്ദ്രസമിതി ചെയർമാൻ അനീഷ് പുല്ലുവേലിൽ നവമാധ്യമ രംഗത്ത് യുവാക്കളുടെ പങ്ക് എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. .ജോ. സെക്രട്ടറി അനിൽ കണ്ണാടി, വിവേക് വൈക്കം ജില്ലയിലെ വിവിധ യൂണിയൻ യൂത്ത് മൂവ്‌മെന്റ് ഭാരവാഹികൾ എന്നിവർ സംസാരിച്ചു.