
കോട്ടയം: നാട്ടകത്ത് തിരുവായ്ക്കരി പാടശേഖരത്തിൽ മീൻ പിടിക്കാൻ സ്ഥാപിച്ച കൂടിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടി. 26 കിലോയോളം തൂക്കമുള്ള പാമ്പ് ഇരവിഴുങ്ങിക്കിടക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് ഇവിടെ മീൻ പിടിക്കൂന്ന കൂട് സ്ഥാപിച്ചത്. പുലർച്ചെ ആറു മണിയോടെ മീൻ കൂട് എടുക്കുന്നതിനായി എത്തിയ മീൻപിടുത്തക്കാരാണ് പെരുമ്പാമ്പിനെ കണ്ടത്. നഗരസഭ മുൻ കൗൺസിലർ അനീഷ് വരമ്പിനകം വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. പത്തു മണിയോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പെരുമ്പാമ്പിനെ ഏറ്റെടുത്തു.
രണ്ടു മാസം മുൻപ് സമാന രീതിയിൽ ഇവിടെ നിന്ന് പെരുമ്പാമ്പിനെ പിടികൂടിയിരുന്നു.