അടിമാലി: ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഫെഡറൽ ബാങ്ക് അടിമാലി ശാഖ 29 വരെ അടച്ചു. 23ന് മുമ്പ് ബാങ്കുമായി ബന്ധപ്പെട്ടവർ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ഇരുമ്പുപാലം 10-ാം മൈൽ മേഖലയിൽ സമ്പർക്കം മൂലം രോഗവ്യാപനം കൂടുകയാണ്. ഈ മേഖല കണ്ടെയ്‌മെന്റ് സോണാക്കിയിട്ടും രോഗവ്യാപനത്തിന് കുറവില്ല. ആരോഗ്യ പ്രവർത്തകരും പൊലീസും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ ശ്രമം തുടരുകയാണ്.