രാജാക്കാട്: മുതിരപ്പുഴയാറിലെ വെള്ളം കറുപ്പ് നിറത്തില്‍ ഒഴുകിയത് പ്രദേശവാസികളെ ആശങ്കയിലാക്കി. കഴിഞ്ഞ ശനിയാഴ്ചയാണ് ഏറെ സമയം പുഴയിലെ വെള്ളത്തിന്റെ നിറം മാറിയത്. കുഞ്ചിത്തണ്ണി പാലത്തില്‍ നിരവധിയാളുകള്‍ ഇത് കാണാനെത്തി. ഒരു മണിക്കൂറിനകം വെള്ളത്തിന്റെ കറുപ്പ് നിറം മാറിയെങ്കിലും നാട്ടുകാരുടെ അശങ്കയൊഴിഞ്ഞില്ല. തേയില സംസ്‌കരിച്ചതിന്റെ അവശിഷ്ടം ഒഴുക്കിവിട്ടതാവാം പുഴയുടെ നിറം മാറ്റത്തിന് കാരണമായതെന്നാണ് നാട്ടുകാര്‍ പറയുന്നത്.