കട്ടപ്പന: പള്ളിക്കാനം- ചെമ്പകപ്പാറ- കുപ്പച്ചാംപടി റോഡിന്റെ സംരക്ഷണ ഭിത്തി നിർമാണം അവസാനഘട്ടത്തിലേക്ക്. കുപ്പക്കൽപടി, ആണ്ടുകുന്നേൽപടി ഭാഗങ്ങളിലാണ് ഭിത്തി നിർമിക്കുന്നത്. 2018ലെ പ്രളയത്തിൽ റോഡിന്റെ വശം ഇടിഞ്ഞതോടെ ഇതുവഴിയുള്ള ഗതാഗതം ദുഷ്‌കരമായിരുന്നു. മണ്ണിടിച്ചിലിൽ കൃഷിയിടങ്ങളും നശിച്ചിരുന്നു. തുടർന്ന് മന്ത്രി എം.എം. മണിയുടെ ഇടപെടലിൽ പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് 52 ലക്ഷം രൂപ അനുവദിച്ച് നിർമാണം ആരംഭിക്കുകയായിരുന്നു.