അടിമാലി: കൊന്നത്തടി പഞ്ചായത്തിലെ കർഷകർക്കു വിള ഇൻഷുറൻസ് പരിരക്ഷ നൽകുക, ഗ്രാമീണറോഡുകൾ പുനർ നിർമിക്കുക, കർഷകരുടെ വായ്പ്പകളിലുള്ള ബാങ്കുകളുടെ നടപടികൾ നിറുത്തിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് കൊന്നത്തടി മണ്ഡലം പ്രസിഡന്റ് ലിനീഷ് അഗസ്റ്റിന്റെ നേതൃത്വത്തിൽ ഇന്ന് പാറത്തോട്ടിൽ നിന്ന് കൊന്നതടിയിലേക്ക് പദയാത്ര നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.