കട്ടപ്പന: കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ഓർത്തഡോക്‌സ് സഭ സൺഡേ സ്‌കൂൾ വാർഷിക പരീക്ഷ ഓൺലൈനായി നടത്തും. സമ്പർക്ക വിലക്കിനെ തുടർന്ന് ക്ലാസുകളും ഓൺലൈനാക്കിയിരുന്നു. വാർഷിക പരീക്ഷയുടെ രജിസ്‌ട്രേഷൻ ഒക്‌ടോബറിൽ പൂർത്തിയാകും. നവംബർ അവസാനത്തോടെ മാതൃക പരീക്ഷകൾ നടത്തുമെന്നും ഡയറക്ടർ ജനറൽ ഫാ. വർഗീസ് വർഗീസ് പറഞ്ഞു.