sndp-kaduthuruthy

കുറവിലങ്ങാട് : സാമ്പത്തിക സംവരണം പിന്നാക്കകാരന്റെ അവകാശം കവർന്നെടുക്കലാണെന്ന് എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്‌മെന്റ് കടുത്തുരുത്തി യൂണിയൻ ആരോപിച്ചു. മുന്നാക്ക സംവരണ തീരുമാനത്തിനെതിരെ യൂത്ത്മൂവ്‌മെന്റ് നടത്തുന്ന പ്രതിഷേധജ്വാലയുടെ ഭാഗമായി കടുത്തുരുത്തി യൂണിയൻ യൂത്ത് മൂവ്‌മെന്റ് സർക്കാർ ഉത്തരവ് കത്തിച്ചു പ്രതിഷേധിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗം ടി സി ബൈജു ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി അംഗങ്ങളായ ബിബിൻ കെ തമ്പി, മിഥുൻ കല്ലറ, യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് കെ.എസ് കിഷോർ കുമാർ, സെക്രട്ടറി ധനേഷ് കെ.വി, രാജേഷ് കെ.ജി എന്നിവർ പ്രസംഗിച്ചു.