 
രാജാക്കാട്: എസ്.എൻ.ഡി.പി യോഗം രാജാക്കാട് യൂണിയൻ യൂത്ത്മൂവ്മെന്റിന്റെ നേൃത്വത്തിൽ മുന്നാക്ക സംവരണ ഉത്തരവ് കത്തിച്ചു പ്രതിഷേധിച്ചു. സാമ്പത്തിക സംവരണത്തിനെതിരെ യൂത്ത്മൂവ്‌മെന്റ് കേന്ദ്രസമിതി നടത്തുന്ന പ്രക്ഷോഭ സമര പരിപാടികൾക്ക് പിന്തുണ നൽകിയായിരുന്നു പ്രതിഷേധം. ഇന്നലെ വൈകിട്ട് അഞ്ചിന് യൂത്ത്മൂവ്‌മെന്റ് രാജാക്കാട് യൂണിയൻ പ്രസിഡന്റ് രഞ്ജിത്ത് പുറക്കാട്ടിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ജ്വാല ജില്ലാ ട്രഷർ ജോബി വാഴാട്ട്, യൂണിയൻ യൂത്ത്മൂവ്‌മെന്റ് ജോ.സെക്രട്ടറിമാരായ അനൂപ് മുരളി, മഹേഷ് എന്നിവരുടെ സാന്നിധ്യത്തിൽ യോഗം സൈബർ സേന വൈസ് ചെയർമാനും യൂണിയൻ കൗൺസിലറുമായ ഐബി പ്രഭാകരൻ മുന്നാക്ക സംവരണ ഉത്തരവ് കത്തിച്ചു.