കട്ടപ്പന: സാമ്പത്തിക സംവരണത്തിലൂടെ സാമുദായിക സംവരണം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്‌മെന്റ് കേന്ദ്ര സമിതി നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് മലനാട് യൂണിയന്റെ പിന്തുണ. യൂണിയൻ ആസ്ഥാനത്ത് മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവന്റെ നേതൃത്വത്തിൽ പ്ലക്കാർഡുകളുമായി പ്രതിഷേധിച്ചു. ബിജു മാധവൻ യോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ, യൂത്ത് മൂവ്‌മെന്റ് ജില്ലാ ചെയർമാൻ പ്രവീൺ വട്ടമല, സൈബർ സേന യൂണിയൻ കൺവീനർ അരുൺകുമാർ എന്നിവർ പങ്കെടുത്തു.