darsana

കോട്ടയം: ദർശന സാംസ്‌കാരിക കേന്ദ്രത്തിൽ വിദ്യാരംഭവും പുതിയ ബാച്ചിലേക്കുള്ള വിദ്യാർത്ഥികളുടെ പ്രവേശനവും നടത്തി. ദർശന സാംസ്‌കാരിക കേന്ദ്രം ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ ഉദ്ഘാടനം ചെയ്‌തു. കൊവിഡ് പ്രോട്ടോകോൾ അനുസരിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. നൃത്ത സംഗീത വാദ്യകലകളിൽ ഓൺലൈൻ പരിശീലനം ദർശനയിൽ ലഭ്യമാണ്. വയലിൻ, തബല, ഓർഗൻ, ഗിറ്റാർ, ശാസ്ത്രീയ സംഗീതം, ലളിതസംഗീതം, ഭരതനാട്യം മോഹിനിയാട്ടം, കുച്ചിപ്പുടി, സിനിമാറ്റിക് ഡാൻസ്, ബ്രേക്ക് ഡാൻസ്, കരാട്ടെ, ഡ്രോയിംഗ്, പെയിന്റിംഗ്, ഗ്ലാസ്സ് പെയിന്റിംഗ്‌സ്, ഫാബ്രിക് പെയ്ന്റിംഗ്, യോഗ, സൂംബ തുടങ്ങിയവയ്ക്കാണ് പുതിയ ബാച്ചുകൾ ആരംഭിച്ചത്. ദർശന സ്‌കൂൾ ഓഫ് കമ്പ്യൂട്ടേഴ്‌സിൽ വിവിധ കമ്പ്യൂട്ടർ ക്ലാസുകൾക്കും തുടക്കമായി. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. ഫോൺ : 9188520400, 9447008255.