p-v-binesh

വൈക്കം: ഉല്ലല ഓങ്കാരേശ്വരം ക്ഷേത്രത്തിൽ ഓംകാരപ്പൊരുൾ എന്ന ഭക്തിഗാന ആൽബത്തിന്റെ പ്രകാശനം എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ പ്രസിഡന്റ് പി. വി. ബിനേഷ് നിർവഹിച്ചു. യോഗം അസി. സെക്രട്ടറി പി.പി.സന്തോഷ്, സാജു കോപ്പുഴ, ക്ഷേത്രം മേൽശാന്തി വിഷ്ണു തുടങ്ങിയവർ പങ്കെടുത്തു. വിനോദ് ആനത്താനം രചിച്ച ഗാനങ്ങൾക്ക് സംഗീതം നിർവഹിച്ചിരിക്കുന്നത് ബിനോയ് കുര്യാക്കോസാണ്. ആലാപനം സാബു കൊക്കാട്ട്. പ്രമോദ് വൈക്കമാണ് ആൽബത്തിന്റെ സംവിധാനം.നിർമ്മാണം രതീഷ് ഉല്ലല.