
കോട്ടയം : ജനറൽ ആശുപത്രിയിൽ സെൻട്രലൈസ്ഡ് ഓക്‌സിജൻ സംവിധാനത്തോടു കൂടിയ കൊവിഡ് ഇന്റെൻസീവ് കെയർ വാർഡ് നാളെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴിക്കാടൻ എം.പി മുഖ്യ പ്രഭാഷണം നടത്തും.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ. എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 57 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപയും ഉപയോഗിച്ചാണ് യൂണിറ്റ് ഒരുക്കിയത് .
ഇതോടെ ജില്ലയിൽ ഏറ്റവും മികച്ച കൊവിഡ് ചികിത്സ സംവിധാനം കോട്ടയം ജനറൽ ആശുപത്രിയിൽ തയ്യാറായി .
അന്താരാഷ്ട്ര പക്ഷാഘാത ദിനമായ 29ന് രാവിലെ 10.30ന് കോട്ടയം ജനറൽ ആശുപത്രിയുടെ പുതിയ സ്‌ട്രോക്ക് ഐ.സി.യു മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യും. പക്ഷാഘാതം തുടങ്ങി നാലര മണിക്കൂറിനുള്ളിൽ രോഗിയെ ആശുപത്രിയിൽ എത്തിച്ചാൽ തലച്ചോറിലെ രക്തക്കട്ട അലിയിച്ചു കളയാനാവും. ഗുരുതരമായ പക്ഷാഘാതമുള്ള രോഗികളുടെ തീവ്രപരിചരണവും നിരീക്ഷണവും സാധിക്കും. നാഷണൽ ഹെൽത്ത് മിഷൻ ഫണ്ടിലെ 30 ലക്ഷം രൂപ ഉപയോഗിച്ചാണ് സ്ട്രോക്ക് ഐ.സി. യു സ്ഥാപിച്ചിരിക്കുന്നത്.