mla

കുറവിലങ്ങാട് : ആയിരത്തിലേറെ വർഷത്തെ പഴക്കമുള്ള ആയാംകുടി മഹാദേവ ക്ഷേത്രത്തിലെ നിലവറയിൽ അനേകം വർഷം പഴക്കമുള്ള താളിയോലഗ്രന്ഥങ്ങളും ആവണിപലകകളും മറ്റും കണ്ടെത്തിയത് കണക്കിലെടുത്ത് ആർക്കിയോളജി വകുപ്പുമായി ചർച്ച നടത്തി മ്യുസിയം അനുവദിക്കാൻ നടപടി സ്വീകരിക്കുമെന്ന് മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു. ട്രസ്റ്റ് പ്രസിഡന്റ് ആയാംകുടി വാസുദേവൻ നമ്പൂതിരി, സെക്രട്ടറി സനൽ കുമാർ, ശ്രീനിവാസ് കോയിത്താനം, ശ്രീകുമാർ പുല്ലുപറ, നാരായണൻ നായർ എന്നിവരോടൊപ്പം എം.എൽ.എ സ്ഥലം സന്ദർശിച്ചു. 200 വർഷത്തിലേറെ പഴക്കമുള്ള ആനയുടെ അസ്ഥികൂടവും മൺ ഭരണികളും നിലവറ വൃത്തിയാക്കുന്നതിനിടയിൽ കണ്ടെത്തിയിരുന്നു.