
അടിമാലി: സാമ്പത്തിക സംവരണത്തിലൂടെ സാമുദായിക സംവരണം അട്ടിമറിക്കാൻ ശ്രമിക്കുന്നതിനെതിരെ എസ്എൻഡിപി യോഗം യൂത്ത്മൂവ്‌മെന്റ് അടിമാലിയിൽ പ്രതിഷേധം സംഘടിപ്പിച്ചു. എസ്എൻഡിപി യോഗം അടിമാലി യൂണിയൻ പ്രസിഡന്റ് അഡ്വ.പ്രതീഷ് പ്രഭ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.എസ് എൻ ഡി പി യോഗം അടിമാലി യൂണിയൻ ഓഫീസിന് മുമ്പിൽ നടന്ന പ്രതിഷേധ സമരത്തിൽ പ്രവർത്തകർ പ്രതീകാത്മകമായി ബില്ല് കത്തിച്ചു. യൂത്ത്മൂവ്‌മെന്റ് കേന്ദ്രസമിതി നടത്തിവരുന്ന പ്രക്ഷോഭപരിപാടികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് അടിമാലിയിലും പ്രതിഷേധം സംഘടിപ്പിച്ചതെന്ന് പ്രവർത്തകർ പറഞ്ഞു.അടിമാലി യൂണിയൻ സെക്രട്ടറി ജയൻ കല്ലാർ, യോഗം ഡയറക്ടർ ബോർഡംഗം
അഡ്വ. നൈജു രവീന്ദ്രനാഥ്, യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് കിഷോർ, യൂത്ത് മൂവ്‌മെന്റ് കേന്ദ്രസമിതി അംഗം സന്തോഷ് മാധവൻ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി ബാബുലാൽ തുടങ്ങിയവർ പങ്കെടുത്തു.