youth

കോട്ടയം: വാളയാറിലെ പെൺകുട്ടികളുടെ നീതിക്ക് വേണ്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനമനുസരിച്ച് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. പ്രതിഷേധ സമരം തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. രാഹുൽ മറിയപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ടോം കോര അഞ്ചേരി, യൂത്ത് കോൺഗ്രസ് നേതാക്കളായ അജീഷ് വടവാതൂർ, സുബിൻ ജോസഫ്,അൻസു, സോനു പ്രസാദ്, അബു താഹിർ, അനൂപ് അബുബക്കർ,അനീഷ് ജോയ് പുത്തൂർ, റൂബിൻ തോമസ്, ആൽബിൻ തോമസ്, തുടങ്ങിയവർ പ്രസംഗിച്ചു.