അടിമാലി: മുനിയറയിൽ 200 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. പണിക്കൻ കുടി പടിയപ്പള്ളിൽ അമൽ സജീവിനെ (26) ആണ് ഇടുക്കി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഇ.പി.സിബി യുടെ നേതൃത്വത്തിൽ പിടികൂടിയത്. എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് മുനിയറ ഗവണ്മന്റ് ഹൈസ്‌കൂളിന് മുന്നിൽ നിന്നുമാണ് കഞ്ചാവുമായി പിടിച്ചത്.