prasad
പ്രസാദ്

അടിമാലി: വെള്ളത്തൂവലിൽ സുഹൃത്തിനെ വെട്ടി പരിക്കേല്പിച്ച .പ്രതി പിടിയിൽ.
വെള്ളത്തൂവൽ മാങ്ങാലയിൽ മുരുകേശൻ (56) നെയാണ് ഞായറാഴ്ച രാത്രി വീട്ടിൽ ഉറങ്ങിക്കിടന്ന സമയത്ത് മാരകമായി വെട്ടി പരിക്കേൽപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തായ വെള്ളത്തൂവൽ പൈതപ്ലാക്കൽ പ്രസാദി(48) നെപൊലീസ് അറസ്റ്റ് ചെയ്തു. മുരുകേശൻ 30000 രൂപ കടംവാങ്ങിയത് കൊടുത്തില്ല എന്ന് പറഞ്ഞ് മുരുകേശനെ ഉറക്കത്തിൽ വീട്ടിൽ കയറി വെട്ടിയത്. ഗുരുതരമായ പരിക്കേറ്റ മുരുകേശനെ കോട്ടയം മെഡിക്കൽ കൊളേജിൽ പ്രവേശിപ്പിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.വെള്ളത്തൂവൽ സി.ഐ ആർ.കുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
.