rd

ചങ്ങനാശേരി: നാളുകളായി തകർന്നു കിടന്നിരുന്ന ചങ്ങനാശേരി ജനറൽ ആശുപത്രി റോഡ് ടാറിംഗ് നടത്തി. ആംബുലൻസുകളും മറ്റു വാഹനങ്ങളും നിരന്തരം സഞ്ചരിച്ചുകൊണ്ടിരുന്ന തിരക്കേറിയ ചങ്ങനാശേരി കെ.എസ്.ആർ.ടി.സി ഭാഗം മുതൽ ജനറൽ ആശുപത്രിവരെയാണ് ടാറിംഗ് നടത്തിയത്. അടിയന്തര പ്രാധാന്യത്തോടെ സഞ്ചാരയോഗ്യമാക്കാൻ നടപടി എടുത്ത മുനിസിപ്പൽ ചെയർമാൻ സാജൻ ഫ്രാൻസിസിനെ കേരള കോൺഗ്രസ് ജേക്കബ് നിയോജക മണ്ഡലം കമ്മറ്റി അഭിനന്ദിച്ചു. റോഡിന്റെ ശോച്യാവസ്ഥ നിൽപു സമരം നടത്തി കേരളാ കോൺഗ്രസ് ജേക്കബ് അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. അജോ പോത്തൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ജോമോൻ തോമസ്, ജയിംസ് കലാവടക്കൻ, സണ്ണി ചാമപറമ്പിൽ, ജോൺ നീലത്തുംമുക്കിൽ, സജി മറ്റത്തിൽ, ജയിംസ് മഠത്തിപറമ്പിൽ, സജി കിഴക്കേടത്ത്, വർഗീസ് വടക്കേടത്ത്, തോമസ് ചിറക്കടവിൽ, ചാക്കോ കാഞ്ഞിരക്കാട്ട്, ആന്റണി തച്ചങ്കരി എന്നിവർ പങ്കെടുത്തു.