കോത്തല : സൂര്യനാരായണപുരം സൂര്യക്ഷേത്ര സ്ഥാപകാചാര്യൻ സ്വാമി സൂര്യനാരായണ ദീക്ഷിതരുടെ ജന്മദിനം 31 ന് സൂര്യനാരായണ പുരം സൂര്യക്ഷേത്ര സന്നിധിയിൽ സന്നിധിയിൽ ആചരിക്കും. മഹാഗണപതിഹോമം, നവഗ്രഹശാന്തി ഹവനം, വിശേഷാൽപൂജ, അഖണ്ഡനാമജപം, ഭാഗവതപാരായണം എന്നീ വൈദിക കർമ്മങ്ങളും വൈകിട്ട് സമാധിമണ്ഡപത്തിൽ ദീപക്കാഴ്‌ചയും, ദീപാരാധനയും നടക്കും. സൂര്യനാരായണപുരം ദേവസ്വത്തിന്റെയും വൈദികസമിതിയുടെയും കോത്തല - മാടപ്പാട് എസ്.എൻ.ഡി.പി ശാഖയുടെയും പോഷക സംഘടനയുടെയും വനിതാ സംഘത്തിന്റെയും യൂത്ത് മൂവ്‌മെന്റിന്റെയും സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.