വൈക്കം : സോഷ്യൽ ജസ്റ്റിസ് ഫോറം സംഘടിപ്പിക്കുന്ന 'നന്മയുടെ ഭാഷ, നമ്മുടെ മലയാളം' സാംസ്‌കാരിക കൂട്ടായ്മ 2 ന് രാവിലെ 10.30ന് വടയാർ മാർസ്ലീബാ യു.പി സ്‌കൂൾ ഹാളിൽ നടക്കും. താലൂക്ക് പ്രസിഡന്റ് വിനോദ് തൂമ്പുങ്കൽ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് കെ. എം. വർഗീസ് ഉദ്ഘാടനം ചെയ്യും. പ്രതിഭാ സംഗമം തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ജി. മോഹനൻ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് നിർമ്മല മാർട്ടിൻ ആരോഗ്യപ്രവർത്തകരെയും, വടയാർ ഇൻഫന്റ് ജീസസ് ചർച്ച് വികാരി ഫാ. തോമസ് കണ്ണാട്ട് കലാകാരന്മാരേയും ആദരിക്കും. ഹെഡ്മിസ്ട്രസ് സിസ്റ്റർ റീത്ത സ്വാഗതവും, മേഖല പ്രസിഡന്റ് നിർമ്മല ഷാജി നന്ദിയും പറയും.