vithaulsavam

വൈക്കം : സുഭിക്ഷ കേരളം പദ്ധതിയിൽ സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യ ഉത്പന്നങ്ങൾ കൃഷി ചെയ്യുന്നതിന്റെ ഭാഗമായി മറവൻതുരുത്ത് സർവീസ് സഹകരണ ബാങ്ക് ഇടവട്ടം പാടശേഖരത്തിൽ 2 ഏക്കറിൽ ചെയ്യുന്ന നെൽകൃഷിയുടെ വിതയുത്സവം ബാങ്ക് പ്രസിഡന്റ് സി.സുരേഷ് കുമാർ മറവൻതുരുത്ത് കൃഷി ഓഫീസർ ലി​റ്റി വർഗ്ഗീസ് എന്നിവർ ചേർന്ന് നിർവഹിച്ചു. ബോർഡംഗങ്ങളായ ബി. രാജേന്ദ്രൻ ,കെ.പി. ജോൺ, ടി.എസ്. താജു, വി.പി. പ്രകാശൻ രാജഗോപാൽ, ബാങ്ക് സെക്രട്ടറി ഗോപകുമാർ എന്നിവർ പങ്കെടുത്തു.