
പൊൻകുന്നം : ചിറക്കടവിലെ ചതുർവ്യൂഹ സമരത്തിന്റെ മൂന്നാം ദിവസം ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷ ഡോ.ജെ പ്രമീളാദേവി പ്രധിഷേധ സമരം ഉദ്ഘാടനം ചെയ്തു. കുടുംബശ്രീകളെ അഴിമതിക്കുള്ള ഉപാധിയാക്കിയതിനെതിരെയുള്ള ജനകീയ കുറ്റപത്രമാണ് മൂന്നാം ദിവസം ചിറക്കടവിലെ ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിച്ചത്. മഹിളാ മോർച്ച മണ്ഡലം വൈസ് സെക്രട്ടറി ജയശ്രീ ജയൻ, മണ്ഡലം വൈസ് പ്രസിഡന്റും വാർഡ് മെമ്പറുമായ സോമ അനീഷ്, മെമ്പർമാരായ വി.ജി രാജി, ഉഷ ശ്രീകുമാർ എന്നിവർ സമരത്തിൽ പങ്കെടുത്തു.