കുമരകം : നവീകരണം നടക്കുന്ന കെ.ടി.ഡി.സിയുടെ വാട്ടർ സ്‌കേപ്‌സ് ഹോട്ടലിന്റെ ജോലികൾ അവസാന ഘട്ടത്തിലേക്ക്. 2017 ഏപ്രിൽ 15 ന് മെച്ചപ്പെട്ട സ്വകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി ഹോട്ടൽ അടച്ചത്. ഒരു വർഷത്തിനുള്ളിൽ പണി പൂർത്തീകരിക്കാനായിരുന്നു ലക്ഷ്യമെങ്കിലും തൊഴിൽ തർക്കങ്ങളും, കരാറുകാരന്റെ അനാസ്ഥയും മൂലം നടന്നില്ല. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നിലവിൽ ജോലികൾ തടസം കൂടാതെ നടക്കുന്നത്. 40 കോട്ടേജുകളിൽ 20 എണ്ണത്തിന്റെ ജോലികൾ പൂർത്തിയായി.

മതിയാവോളം കാണാം കായൽക്കാഴ്ച

കുമരകത്തെ ഹോട്ടലുകളിൽ വേമ്പനാട് കായലുമായി ഏറ്റവും നീളത്തിൽ അതിർത്തി പങ്കിടുന്നത് വാട്ടർ സ്‌കേപ്‌സ് ആയതിനാൽ കായൽ കാഴ്ചകളും, സൂര്യാ അസ്തമയവും കൂടുതൽ ആസ്വാദ്യകരമാകും. സംരക്ഷണ മരങ്ങളുടെ കൂട്ടവും ഹോട്ടലിന് സമീപമുണ്ട്. കൂടാതെ പക്ഷിസങ്കേതവും പക്ഷി നിരീക്ഷണവും സഞ്ചാരികൾക്ക് വ്യത്യസ്ത അനുഭവമാകും. മിതമായ നിരക്കിൽ പഞ്ചനക്ഷത്ര നിലവാരത്തിലുള്ള സൗകര്യങ്ങൾ സഞ്ചരികൾക്കായി ഒരുക്കും. കൊവിഡാനന്തര ടൂറിസം മുന്നിൽക്കണ്ടുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്.


പ്രധാന നിർമ്മാണങ്ങൾ

40 കോട്ടേജുകൾ, കോൺഫറൻസ് ഹാൾ, സ്വിമ്മിംഗ് പൂൾ, മാലിന്യ സംസ്കരണ പ്ലാന്റ്, ഫയർലൈൻ, കനാൽ, ആധുനിക ശീതീകരണ പ്ലാന്റ്, റബറൈസ്ഡ് റോഡ്. കിച്ചൻ, റസ്റ്റോറന്റ്, റിസപ്ഷൻ കൗണ്ടർ, ലാൻഡ് സ്‌കേപ്പ്, വാച്ച് ടവർ

ജലജീവികളുടെയും പക്ഷികളുടെയും ആവാസവ്യവസ്ഥയ്ക്ക് തടസം സൃഷ്ടിക്കാതെയാണ് നിർമ്മാണം. ജൈവ്യ വൈവിധ്യങ്ങളുടെ സംരക്ഷണവും ഉറപ്പാക്കുന്നു. ഡിസംബർ അവസാനത്തോടെ ഹോട്ടൽ തുറക്കാൻ സാധിക്കും.

അരുൺ പീതാംബരൻ, മാനേജർ കെ.ടി.ഡി.സി വാട്ടർ സ്‌കേപ്‌സ്