അണക്കര: ചക്കുപള്ളം പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയതോടെ നാട്ടുകാർ പ്രതീക്ഷയിൽ. അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതോടെ മെച്ചപ്പെട്ട ചികിത്സയും ഉണ്ടാകും. പതിറ്റാണ്ടുകൾക്കുശേഷമാണ് പി.എച്ച്.സിയെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയത്. ചക്കുപള്ളം പഞ്ചായത്തിലെ നൂറുകണക്കിനാളുകളുടെ ഏക ആശ്രയമാണ് ഇവിടം. നിലവിൽ ഒരേക്കർ സ്ഥലം ആശുപത്രിയുടെ വികസനത്തിനായി നീക്കിവച്ചിട്ടുണ്ട്. പുതിയ കെട്ടിടം നിർമിക്കുന്നതിനായി ഇ.എസ്. ബിജിമോൾ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നു 64 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. കൂടുതൽ സൗകര്യങ്ങളോടെ കെട്ടിടം പൂർത്തിയാകുന്നതോടെ ആശുപത്രിയുടെ നിലവാരവും ഉയരും.