തലപ്പലം : ഗ്രാമപഞ്ചായത്ത് 8ാം വാർഡിൽ പനയ്ക്കപ്പാലത്ത് സ്ഥാപിച്ചിരുന്ന മിനി എം.സി.എഫിന്റെ പരിസരത്ത് വ്യാപകമായി മാലിന്യങ്ങൾ നിക്ഷേപിച്ചതിനെത്തുടർന്ന് പഞ്ചായത്ത് മെമ്പർമാർ, ഉദ്യോസ്ഥർ,ഹരിത കേരളം പ്രതിനിധി തുടങ്ങിയവർ പരിശോധന നടത്തി. പത്തനംതിട്ട ചാത്തൻതറ, പാലാ ഇടമറ്റം സ്വദേശികളെപ്പറ്റിയുള്ള വിവരങ്ങൾ ലഭിക്കുകയും പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെയുള്ള കേരള പഞ്ചായത്ത് രാജ് നിയമപ്രകാരം പിഴ ഈടാക്കാനുളള നടപടികൾ സ്വീകരിക്കുകയും ചെയ്തു. തുടർന്ന് മാലിന്യങ്ങൾ തരം തിരിച്ച് നീക്കം ചെയ്ത് പരിസരം വൃത്തിയാക്കി ചെടികൾ നട്ടു.മെമ്പർമാരായ ദേവയാനി സി.എ, ജോസഫ്,അനുപമ, ഹെഡ് ക്ലർക്ക് ഇന്ദു പി.എൻ, ക്ലർക്ക് ഐസക് , വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരായ പി.ജി.മിനി , പി.വിജയ്, ഹരിതകേരളം പ്രതിനിധി അൻഷാദ് ഇസ്മായിൽ എന്നിവർ നേതൃത്വം നൽകി.