കോട്ടയം : പരസ്പരം വായനക്കൂട്ടത്തിന്റെ 23-ാമത് ഓൺലൈൻ പ്രോഗ്രാമായ ഷോർട്ട് ഫിലിം പ്രദർശനം ,ചലച്ചിത്ര ഗാനാവതരണം, കഥയരങ്ങ് എന്നിവ വായനക്കൂട്ടം വാട്സ് ആപ്പ് / ടെലിഗ്രാം ഗ്രൂപ്പുകളിലായി നടന്നു. സംവിധായകൻ ജോഷി മാത്യു ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര ഗാന രചയിതാവ് എം.എൻ.ഷാജി അദ്ധ്യക്ഷനായി. തിരക്കഥാകൃത്തും സംവിധായകനുമായ ശരത്ത് ജി.മോഹൻ, വായനക്കൂട്ടം അംഗങ്ങളായ പ്രൊഫ. എലിക്കുളം ജയകുമാർ, രാജു എൻ.വാഴൂർ, മാമ്പള്ളി ജി.ആർ.രഘുനാഥൻ, സലിംകുളത്തിപ്പടി, എം.ടി.രാജലക്ഷ്മി, അപർണ്ണ രാജ് വേങ്കോട്, ബിനോയി പെരുവന്താനം, കെ.പി.രാജേഷ്, സുരേഷ് നാരായണൻ, വിഷ്ണു ലാൽ എന്നിവർ നേതൃത്വം നൽകി. ചലച്ചിത്ര ഗാനാവതരണത്തിലും കഥയരങ്ങിലും വി.ജയകുമാർ, ഡോ.ബി.ഉഷാകുമാരി, ഗിരീഷ് പി.ജി. എന്നിവർ പങ്കെടുത്തു. ചീഫ് എഡിറ്റർ ഔസേഫ് ചിറ്റക്കാട് സ്വാഗതവും, സബ് എഡിറ്റർ മേമ്മുറി ശ്രീനിവാസൻ നന്ദിയും പറഞ്ഞു.