ഈരാറ്റുപേട്ട : ജനവിരുദ്ധ നടപടികളുമായി മുന്നോട്ടുപോകുന്ന പി.സി.ജോർജുമായുള്ള ഏതൊരു ബന്ധവും യു. ഡി.എഫിനെ ശിഥിലമാക്കുമെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം പൂഞ്ഞാർ നിയോജകമണ്ഡലം നേതൃയോഗം അഭിപ്രായപ്പെട്ടു. കളങ്കിത വ്യക്തികളുമായി ധാരണ ഉണ്ടാക്കാനുള്ള നീക്കങ്ങളിൽ നിന്ന് പിന്തിരിയണമെന്ന് യോഗം യു ഡി.എഫ് നേതൃത്വത്തോട് ആവശ്യപ്പെ
ട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് മജു പുളിക്കൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ, സാബു പ്ലാത്തോട്ടം, മറിയാമ്മ, എം.വി.ജോർജ്, ജോസഫ് വാരണം, സക്കറിയാസ് തുടിപ്പാറ എന്നിവർ പ്രസംഗിച്ചു.