കോട്ടയം : ജില്ലയിലെ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരവുമായി ജില്ലാ പഞ്ചായത്തിന്റെ പദ്ധതി. കോഴിക്കടകളിലെയും ഇറച്ചിക്കടകളിലെയും മാലിന്യം ശേഖരിച്ച് സംസ്കരിക്കുന്നതിനായാണ് ജില്ലാ പഞ്ചായത്തും തദ്ദേശസ്ഥാപനങ്ങളും ശുചിത്വമിഷനും ചേർന്ന് പദ്ധതി നടപ്പാക്കുന്നത്. ക്ലീൻ കോട്ടയം ഗ്രീൻ കോട്ടയത്തിന്റെ ഭാഗമായാണ് പദ്ധതി സമർപ്പിക്കുന്നത്.

ഫ്രഷ് കട്ട് പ്രോട്ടീൻസ് എന്ന കോഴിക്കോട് കേന്ദ്രീകരിച്ചുള്ള കമ്പനിയാണ് പദ്ധതി നടപ്പാക്കുന്നത്. ശേഖരിക്കുന്ന മാലിന്യങ്ങൾ ശീതികരിച്ച് ബോക്‌സുകളിൽ സംസ്കരണ പ്ലാന്റുകളിൽ എത്തിക്കും. തുടർന്ന് ഇവ റെന്ററിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ശാസ്ത്രീയമായി സംസ്കരിച്ച് മത്സ്യത്തീറ്റ, ജൈവവളം തുടങ്ങിയ മറ്റ് ഉത്പന്നങ്ങളാക്കി മാറ്റും. പദ്ധതി ഉദ്ഘാടനം മന്ത്രി പി.തിലോത്തമൻ നിർവഹിച്ചു.

ജില്ലയിൽ ലൈസൻസുളള മുഴുവൻ കോഴിക്കടകളും അറവുശാലകളും ഫ്രഷ് കട്ട് പ്രോട്ടീൻസുമായി കരാറിൽ ഏർപ്പെട്ട് മാലിന്യങ്ങൾ കൈമാറണം

അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്