
മുണ്ടക്കയം : പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും എൽ.ഡി.എഫിന്റെ തേരോട്ടത്തിന് കേരള കോൺഗ്രസിന്റെ മുന്നണി പ്രവേശനം കൂടുതൽ കരുത്തേകുമെന്ന് ജോസ് കെ.മാണി എം.പി പറഞ്ഞു . പൂഞ്ഞാർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ പാർട്ടിയിൽ നിന്നെത്തിയവർ ജോസ് കെ.മാണിയിൽ നിന്ന് പ്രാഥമിക അംഗത്വം സ്വീകരിച്ചു. പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ .സാജൻ കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, സ്റ്റിയംറിംഗ് കമ്മറ്റി അംഗം ജോർജുകുട്ടി അഗസ്തി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജില്ലാ സെക്രട്ടറി ജോണിക്കുട്ടി മഠത്തിനകം, വ്യാപാരി വ്യവസായി ജില്ലാ പ്രസിഡന്റ് തോമസുകുട്ടി മുതുപുന്നയ്ക്കൽ , സംസ്ഥാന കമ്മറ്റി അംഗങ്ങളായ ഔസേപ്പച്ചൻ കല്ലങ്ങാട്ട് , തോമസ് കട്ടയ്ക്കൽ , പി.ടി.തോമസ് പുളിക്കൽ തുടങ്ങിയവർ സംസാരിച്ചു.