കാത്തിരപ്പള്ളി : മൂന്നുനിലകളിലായി പുതുതായി നിർമ്മിക്കുന്ന സഹൃദയാ വായനശാല സമുച്ചയത്തിന് ഡോ.എൻ ജയരാജ് എം.എൽ.എ താക്കല്ലിട്ടു. കാത്തിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഷക്കീലാ നസീർ അദ്ധ്യക്ഷയായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സജിൻ വട്ടപ്പള്ളി, വിദ്യ രാജേഷ്, മേഴ്‌സി മാത്യു, അംഗങ്ങളായ കെ.ആർ.തങ്കപ്പൻ, എം.എ.റിബിൻ ഷാ, സുബിൻ സലീം, ഒ.വി.റെജി, ജോഷി അഞ്ചനാടൻ, കുഞ്ഞുമോൾ, ജേക്കബ് ജോസ്, മാത്യു ജേക്കബ് എന്നിവർ പങ്കെടുത്തു. വൈസ് പ്രസിഡന്റ് റിജോ വാളാന്തറ സ്വാഗതവും, പഞ്ചായത്ത് സെക്രട്ടറി ഷാഹുൽ ഹമീദ് നന്ദിയും പറഞ്ഞു.