kr-narayanan-uzhavoor

കുറവിലങ്ങാട് : ഉഴവൂർ ഗ്രാമ പഞ്ചായത്ത്, ശാന്തിഗിരി ആശ്രമം എന്നിവയുടെ നേതൃത്വത്തിൽ മുൻ രാഷ്‌ട്രപതി ഡോ. കെ.ആർ നാരായണന്റെ ജന്മശതാബ്‌ദി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തോമസ് ചാഴികാടൻ എം.പി സമ്മേളനം ഉദ്‌ഘാടനം ചെയ്തു. മോൻസ് ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷേർലി രാജു, ശാന്തിഗിരി ആശ്രമം കോട്ടയം ഏരിയ ഓഫീസ് ഇൻചാർജ് സ്വാമി അർച്ചിത് ജ്ഞാന തപസ്വി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർമല ദിവാകരൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ടി. സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മോളി ലൂക്ക, പഞ്ചായത്ത് അംഗങ്ങളായ ഡോ.സിന്ധുമോൾ ജേക്കബ്, പി. എൽ. എബ്രഹാം, മുൻ ബ്ലോക്ക് പ്രസിഡന്റ് പി.എം. മാത്യു, ഡോ. എൻ. ജയൻ എന്നിവർ പ്രസംഗിച്ചു.