pc

കോട്ടയം: കൊവിഡ് വ്യാപനവും മോശമായ സാമ്പത്തിക സ്ഥിതിയും പരിഗണിച്ച് തദ്ദേശ തിരഞ്ഞെടുപ്പ് നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്തണമെന്ന് ജനപക്ഷം നേതാവ് പി.സി.ജോർജ് എം.എൽ.എ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇതിനായി സർവ്വകക്ഷി യോഗം വിളിക്കണം. ഈ ആവശ്യം ഉന്നയിച്ച് നവംബർ മൂന്നിന് സെക്രട്ടേറിയറ്റിനു മുന്നിൽ ഉപവാസസമരം നടത്തുമെന്നും ജോർജ് പറഞ്ഞു