കോട്ടയം : കുട്ടനാട്ടിലെ നെല്ല് സംഭരണ വിഷയം സമയബന്ധിതമായി പരിഹിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ജോസ് കെ.മാണി ആവശ്യപ്പെട്ടു. രണ്ടാം ക്യഷിയുടെ വിളവെടുപ്പ് നടത്തിയ 12 പാടശേഖരങ്ങളിൽ നിന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും നെല്ല് സംഭരിക്കാത്തതിനാൽ കർഷകർക്ക് ഭീമമായ നഷ്ടമാണുള്ളത്. ഇക്കാര്യത്തിൽ പ്രായോഗികമായ പരിഹാരം ഉണ്ടാകണം. ചമ്പക്കുളം, കൈനകരി, നെടുമുടി,പുന്നപ്ര, എടത്വ, തകഴി, കരുവാറ്റ എന്നീ ക്യഷിഭവനുകൾക്ക് കീഴിൽ വരുന്ന പാടശേഖരങ്ങളിലെ നെല്ല് വിളവെടുപ്പിനു പാകമായി. വിഷയത്തിൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും, സഹകരണ സംഘങ്ങൾക്കൊപ്പം സിവിൽ സപ്ലൈസ് കോർപ്പറേഷനേയും സംഭരണത്തിന് ചുമതലപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.