കുമരകം : സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻഹോംസ്റ്റേ ,ഫാം ടൂറിസം, എക്‌സ്പീരിയൻസ് എത്‌നിക് ക്യുസീൻ, ആർ.ടി.ഷോഫർ, കളിമൺ കരകൗശല വസ്തു സുവനീർ നിർമ്മാണം,പേപ്പർ/ തുണി സഞ്ചി നിർമ്മാണം, മെഴുകുതിരി നിർമ്മാണം, ചിരട്ട ഉത്പന്നങ്ങളുടെ നിർമ്മാണം,പേപ്പർ/ വിത്ത്‌പേന നിർമ്മാണം തുടങ്ങി വിവിധമേഖലകളിൽ ഓൺലൈൻ സൗജന്യ പരിശീലനങ്ങൾ ആരംഭിക്കും. താത്പര്യമുള്ളവർ ‘www.keralatourism.org/rt’ വെബ്‌സൈറ്റിൽ നിന്ന് അപേക്ഷഫോറം പൂരിപ്പിച്ച് rt@keralatourism.org എന്ന മെയിൽ ഐഡിയിൽ അയക്കുകയോ കവണാറ്റിൻകരയിൽ പ്രവർത്തിക്കുന്ന ജില്ലാ ടൂറിസം കാര്യാലയത്തിലെ ഉത്തരവാദിത്ത ടൂറിസം മിഷൻ കോ-ഓർഡിനേറ്റർക്കോ സമർപ്പിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി നവംബർ 2.