
വല്ലകം : മാണിക്കത്ത് (പോഴിയത്ത്) പരേതനായ പി.എം. ജോർജിന്റെ ഭാര്യ മേരി ജോർജ് (92, റിട്ട. ടീച്ചർ, സെന്റ് മേരീസ് എച്ച്എസ്എസ്, വല്ലകം) നിര്യാതയായി. വൈക്കം ചക്കാലക്കൽ കുടുംബാംഗമാണ്. മക്കൾ: നിർമല സണ്ണി, പ്രിൻസ് ജോർജ്, മേഴ്‌സി ടോമി, കുസുമം ഷാജി, ജോമി ജോർജ്. മരുമക്കൾ: സണ്ണി ഊരോത്ത്, കിഴക്കമ്പലം (റിട്ട. കെഎസ്ഡിപി, കലവൂർ), ആനി പ്രിൻസ് (മാവുങ്കൽ ചേർത്തല), ടോമി തോമസ് (പോളയിൽ, തൈക്കാട്ടുശേരി), പരേതനായ ഷാജി എം. ജോർജ് (അദ്ധ്യാപകൻ, മരുതാനിക്കാട്ട്, മരങ്ങാട്ടുപള്ളി), സരിത ജോമി (നഴ്‌സ്, അമ്പാട്ട് പീസ് കോട്ടജ്, തൈക്കാട്ടുശേരി). സംസ്‌കാരം ഇന്ന് 3 ന് വല്ലകം സെന്റ് മേരീസ് പള്ളിയിൽ.