മാങ്ങാനം : വിജയപുരം പഞ്ചായത്തിലെ ശ്രീനരസിംഹപുരം കുടിവെള്ള പദ്ധതി അടക്കമുള്ള വികസന പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ പത്തിന് വിജയപുരം പഞ്ചായത്തിലെ പത്താം വാർഡിലാണ് പദ്ധതികളുടെ ഉദ്ഘാടനം. മന്ത്രി എ.സി മൊയ്‌തീനും, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എയും ചേർന്ന് ഉദ്ഘാടനം നിർവഹിക്കും. 1.25 കോടി രൂപ ചെലവഴിച്ചാണ് കുടിവെള്ള പദ്ധതി ആരംഭിച്ചത്. 60 ലക്ഷത്തോളം രൂപ ചെലവഴിച്ച് നിർമ്മിച്ച 11 കെ.വി ലൈനും ട്രാൻസ്‌ഫോമറും മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്യും. 42 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ദേവപ്രഭാപാലം മന്ത്രി കെ.കൃഷ്‌ണൻ കുട്ടി ഉദ്ഘാടനം ചെയ്യും. ഗുണഭോക്‌തൃ കമ്മിറ്റി ഓഫീസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്യും.