
വെള്ളത്തൂവൽ: കല്ലാർകുട്ടി വെള്ളത്തൂവൽ ആനച്ചാൽ റോഡിന്റെ നിർമ്മാണ ജോലികൾ വൈകുന്നതിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ പ്രതിഷേധിച്ചു. പ്രതിഷേധ സൂചകമായി വെള്ളത്തൂവൽ ടൗണിൽ റോഡ് ഉപരോധിച്ചു.പ്രതിഷേധം നീണ്ടതോടെ വെള്ളത്തൂവൽ വഴിയുള്ള ഗതാഗതം പൂർണ്ണമായി സ്തംഭിച്ചു.തുടർന്ന് പൊലീസെത്തി പ്രതിഷേധക്കാരെ നീക്കി.കുണ്ടും കുഴിയുമായി തീർന്ന റോഡിലൂടെ യാത്ര അതീവ ദുഷ്‌ക്കരമായി തീർന്നിരിക്കുകയാണ്.റോഡിന്റെ നിർമ്മാണ ജോലികൾ പൂർത്തീകരിക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.കല്ലാർകുട്ടി മുതൽ ആനച്ചാൽവരെയുള്ള ഭാഗത്ത് നിർമ്മാണ ജോലികൾ നടത്തുമെന്ന പ്രഖ്യാപനം ഉണ്ടായിട്ടുണ്ടെങ്കിലും നിർമ്മാണ പ്രവർത്തനങ്ങളിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.റോഡിലൂടെ നാട്ടുകാരുടെ നടുവൊടിഞ്ഞുള്ള യാത്ര തുടരുകയാണ്.