വൈക്കം : പടിഞ്ഞാറെമുറി ശ്രീ വല്യാറ ദേവീക്ഷേത്രത്തിലെ രാജരാജേശ്വരി അന്നദാന സമിതിയുടെ ആഭിമുഖ്യത്തിൽ എം.ജി യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കളെയും എസ്.എസ്.എൽ.സിയ്ക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും അനുമോദിച്ചു. എം.ജി.യൂണിവേഴ്സിറ്റി ബി.എ ഹിസ്റ്ററിക്ക് 3-ാം റാങ്ക് നേടിയ അഷ്ന സന്തോഷ് പുത്തൻതറ, ബി.എ ഹിസ്റ്ററിക്ക് 6-ാം റാങ്ക് നേടിയ നന്ദിനി സിദ്ധാർത്ഥൻ പുത്തൻതറ, ബി എസ് സി കെമിസ്ട്രിക്ക് 6-ാം റാങ്ക് നേടിയ അഞ്ജു കമലാസനൻ കൗങ്ങാച്ചാലിൽ എന്നിവരേയും എസ്.എസ്.എൽ.സിയ്ക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ നന്ദന ഭാസ്ക്കർ ആലുംതറ, ആവണി ഉദയപ്പൻ തിരുമംഗലത്തുചിറ, ദേവപ്രിയ സുധീഷ് പ്രിയ നന്ദനം, അഭിരാമി തങ്ങാനവടവ്, ജോൽസ്ന കാദ്രോചേരിയിൽ എന്നിവരെയും വീടുകളിലെത്തിയാണ് അനുമോദിച്ചത്. സമിതി പ്രസിഡന്റ് പൊന്നപ്പൻ ഒറ്റക്കണ്ടത്തിൽ, സെക്രട്ടറി സലിംകുമാർ കളപ്രായിൽ, അനിൽകുമാർ കണ്ടത്തിൽ, ബിജു കൗങ്ങാച്ചാലിൽ, രഘുവരൻ പുത്തൻ വീട് എന്നിവർ നേതൃത്വം നൽകി.