vicharana-cheyunnu

തലയോലപ്പറമ്പ് : ഗ്രാമപഞ്ചായത്തിലെ കഴിഞ്ഞ അഞ്ചു വർഷത്തെ യു.ഡി.എഫ് ഭരണത്തെ വിലയിരുത്തി സോഷ്യൽ ഓഡി​റ്റ് റിപ്പോർട്ട് പ്രസിദ്ധീകരിച്ച് പഞ്ചായത്ത് ഭരണസമിതിയെ വിചാരണ ചെയ്തു. തലയോലപ്പറമ്പ് പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിയ വിചാരണയിൽ പഞ്ചായത്തംഗം ബിസ്മിക്ക് റിപ്പോർട്ട് കൈമാറി എൻ.സി.പി നേതാവ് സുഭാഷ് പുഞ്ചക്കോട്ടിൽ ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം കമ്മ​റ്റിയംഗം എ.എം അനി അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് കൺവീനർ ഡോ.സി.എം കുസുമൻ, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ.ആന്റണി ,ജനതാദൾ നേതാവ് അഡ്വ.ഫിറോസ് മാവുങ്കൽ എന്നിവർ പ്രസംഗിച്ചു.