
വൈക്കം : തദ്ദേശസ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ ദളിത് വിഭാഗത്തിന് അർഹമായ പ്രാതിനിധ്യം നൽകണമെന്ന് ഭാരതീയ ദളിത് കോൺഗ്രസ് വൈക്കം ബ്ലോക്ക് പ്രവർത്തക യോഗം ആവശ്യപ്പെട്ടു. വർദ്ധിച്ച് വരുന്ന ദളിത് പീഡനങ്ങൾക്കെതിരെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കെ.പി.സി.സി സെക്രട്ടറി അഡ്വ.ഐ.കെ.രാജു സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രവി വി. സോമൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.സുശീലൻ, കുഞ്ഞുമോൾ അശോകൻ, അക്കരപ്പാടം ശശി, പി വി പ്രസാദ്, അഡ്വ: എ സനീഷ് കുമാർ, ജയ് ജോൺ പേരയിൽ, മോഹൻ ഡി. ബാബു, ഇടവട്ടം ജയകുമാർ, കെ. കെ. കുട്ടപ്പൻ, സുമേഷ്, എം. കെ. മഹേശൻ, ശരത് ശശി, കെ. എം. സോമനാഥൻ, സദാനന്ദൻ എന്നിവർ പ്രസംഗിച്ചു.