ചങ്ങനാശേരി : അപകടങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ വേഗ നിയന്ത്രണത്തിനും റോഡ് സുരക്ഷയ്ക്കും കടുത്ത നടപടികൾ സ്വീകരിക്കണമെന്ന് മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. കുരിശുംമൂട് മുതൽ തെങ്ങണ വരെയുള്ള പ്രധാന റോഡിലേക്ക് പ്രവേശിക്കുന്നതിന് 50ഓളം പോക്കറ്റ് റോഡുകളാണ് ഉള്ളത്. യാതൊരു വിധ സുരക്ഷ സംവിധാനങ്ങളും ഇവിടെ ക്രമീകരിച്ചിട്ടില്ല. റോഡിലെ വെളിച്ചകുറവും ഗട്ടറുകളും അപകടത്തിന് ഇടയാക്കുന്നു. സുരക്ഷാ ഉപകരണങ്ങൾ സ്പീഡ് ബ്രേക്കർ, പോക്കറ്റ് റോഡിന് അഭിമുഖമായ മിറർ, ബ്ലിംങ്കിംഗ് ലൈറ്റ് എന്നിവ സ്ഥാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ബിജു ആന്റണി കയ്യാലപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.