ചങ്ങനാശേരി : കേരള കോൺഗ്രസ് (എം) ചങ്ങനാശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുന്നോക്ക സംവരണം നടപ്പിലാക്കിയ എൽ.ഡി.എഫ് സർക്കാരിനെ അനുമോദിച്ചുകൊണ്ട് ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥികളെ വിജയിപ്പിക്കുന്ന പ്രവർത്തനത്തിന് തുടക്കമിട്ടു. ഉന്നതാധികാര സമിതി അംഗം അഡ്വ.ജോബ് മൈക്കിൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് തോമസ് വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. ലാലിച്ചൻ കുന്നിപ്പറമ്പിൽ, മോൻ തോട്ടാശേരി, ബാബു കുരിശുമൂട്ടിൽ, ടോമിച്ചൻ അയ്യരുകുളങ്ങര,ജോസി കല്ലുകളം, ലാലിച്ചൻ മുക്കാടൻ, ലൂയിസ് കിഴക്കേകുറ്റ്, കെ.എം ജോൺ, റോബിൻ കടന്തോട്ട്, ജിന്റോ എന്നിവർ പങ്കെടുത്തു.