ചങ്ങനാശേരി : കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ചങ്ങനാശേരി ഉപജില്ല നേതൃസംഗമവും ഗുരുസ്പർശം പദ്ധതി ഉദ്ഘാടനവും വാഴപ്പള്ളി സെന്റ് തെരേസാസ് എൽ.പി സ്‌കൂൾ ഓഡിറ്റോറിയത്തിൽ യൂ.ഡി.എഫ് ജില്ലാ കൺവീനർ അഡ്വ. ജോസി സെബാസ്റ്റ്യൻ നിർവഹിച്ചു. ഉപജില്ല പ്രസിഡന്റ് പി.കെ സജീവ് അദ്ധ്യക്ഷത വഹിച്ചു. റവന്യൂ ജില്ലാ പ്രസിഡന്റ് ജോൺസൺ കെ.സി മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് ജോളി ജോസഫ്, സംസ്ഥാന കൗൺസിലറന്മാരായ വർഗീസ് ആന്റണി, വർഗീസ് ജോൺ, ഡി ശോഭ, ബിനു സോമൻ, എൻ വിനോദ്, സിസ്റ്റർ ടെസ്സി ആറ്റുമാലി, സിസ്റ്റർ ലിറ്റി പടിഞ്ഞാറേവീട്, സി.എസ് രമേശ്, പരിമൾ ആന്റണി, പ്രീതി എച്ച് പിള്ള, എ.കെ ബീന, കെ.എം സിനാജ്, റിൻസ് വർഗീസ്, ബിനു ജോയി, അശ്വതി എസ്, മിനി ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.