കോട്ടയം : മുന്നാക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവർക്ക് സംവരണം ഏർപ്പെടുത്താനുള്ള സംസ്ഥാന സർക്കാർതീരുമാനത്തിന് വലിയ സ്വീകാര്യതയാണ് പൊതുസമൂഹത്തിൽ നിന്ന് ഉണ്ടായിട്ടുള്ളതെന്ന് ജോസ് കെ.മാണി അഭിപ്രായപ്പെട്ടു. ഈ തീരുമാനത്തെ പിന്തുണക്കുന്നവരെ ഒറ്റപ്പെടുത്തി ആക്രമിക്കുന്ന നടപടി അംഗീകരിക്കാനാവില്ല. സാമ്പത്തിക സംവരണം നടപ്പിലാക്കണമെന്നത് ആരംഭകാലം മുതൽ കേരള കോൺഗ്രസ് പാർട്ടിയുടെ പ്രഖ്യാപിത നയങ്ങളിൽ ഒന്നായിരുന്നു. പാർലമെന്റിൽ ഈ ബില്ലിനെ പിന്തുണച്ച കോൺഗ്രസ് ഇക്കാര്യത്തിൽ ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നത്. നിലവിൽ സംവരണം ലഭിക്കുന്ന ഒരു വിഭാഗത്തിന്റെയും അവകാശങ്ങളെ ഇത് ഹനിക്കുന്നില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.